മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറന്നു
നിലവിൽ 9 ഷട്ടറുകളാണ് തുറന്നത്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. നിലവിൽ 9 ഷട്ടറുകളാണ് തുറന്നത്. സെക്കന്റിൽ 5668 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും മഴ ശക്തി പ്രാപിച്ചിരുന്നു. 141.90 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ഡാമിൽ ഇപ്പോൾ 2400.66 അടി വെള്ളമുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി.