സംയുക്ത സൈനിക മേധാവിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി

ഊട്ടി: ഊട്ടിയിലെ കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ സംയുക്ത സൈനിക മേധാവിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ബിപിന്‍ റാവത്തിനെയും പത്‌നി മധുലിക റാവത്തിനുമൊപ്പം സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരുമടക്കം പതിനാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് സൈന്യം സ്ഥിരീകരിച്ചു.
ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നീ ഉദ്യോഗസ്ഥരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതയാണ് ലഭിക്കുന്ന വിവരങ്ങൾ.
അപകടത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വസതിയിലെത്തി.
ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വ്യോമസേനയുടെ എം.17 ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലെ വെല്ലിങ്ടൺ കൻ്റോൺമെൻ്റിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടർ ലാൻഡിങ്ങിന് തൊട്ടുമുന്നെയാണ് അപകടത്തിൽ പെട്ടത്. വനപ്രദേശത്ത് വീണ കോപ്ടറിന് തീ പിടിക്കുകയായിരുന്നു.
ബിപിൻ റാവത്തിന് എൺപത് ശതമാനത്തോളം പൊള്ളലേറ്റ ട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഇദ്ദേഹത്തെ വെല്ലിങ് ടൺ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഉടൻ ഔദ്യോഗികമായ വിവരങ്ങൾ ഉടൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.