ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
സമയോചിതമായ ഇടപെടൽ കൊണ്ട് വൻ അപകടം ഒഴിവായി

ബാലുശ്ശേരി: ബസ് സ്റ്റാൻഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഉന്തുവണ്ടിയിൽ കടല കച്ചവടം നടത്തുന്നയാളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറാണ് പൊട്ടി തെറിച്ചത്.
പൊലീസിൻ്റെയും ചുമട്ടു തൊഴിലാളികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും സംയുക്ത ഇടപെടൽ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. സിലിണ്ടർ സ്ഥലത്തുനിന്നും മാറ്റി കൂടുതൽ അപകടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കി.