ഇന്ന് പുലര്‍ച്ചേ കാണാതായ യുവതിയുടെ ജഢം നന്മണ്ട പരലാട് ക്വാറിയില്‍
ഡോഗ് സ്‌ക്വാഡും, നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്

നന്മണ്ട :ഇന്ന് പുലര്‍ച്ചേ രണ്ട് മണിക്ക് ശേഷം ഭര്‍തൃ വീട്ടില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിലെ കുളത്തില്‍ നിന്നും കണ്ടെടുത്തു. ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദരും ദുരന്ത നിവാരണ സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരെച്ചിലിലാണ് പരലാട് മലയില്‍ പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹം കണ്ടെത്തിയത്.
പതിനഞ്ചടിയിലധികം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശിശിരയെ കാണാതായതിനെ തുടര്‍ന്ന് പോലീസിൽ രഗീഷിന്റെ അച്ഛൻ പരാതി നൽകിയിരുന്നു. രാവിലെ മുതൽ തന്നെ നാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ തെരച്ചില്‍ തുടങ്ങിയിരുന്നു. ശിശിരയുടെ ഭര്‍തൃഗൃഹത്തിനരികിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും, നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.പോലീസ് നായ നല്‍കിയ സൂചനയനുസരിച്ചാണ് കുളത്തില്‍ തെരെച്ചില്‍ തുടങ്ങിയത്.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.