അടിവാരം നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേർക്ക് പരിക്ക്
കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ് തകർന്നത്

അടിവാരം: കെെതപ്പൊയിൽ നോളജ്സിറ്റിയില്‍ നിര്‍മാണത്തിനിടെ ബില്‍ഡിംഗ് തകര്‍ന്ന് വന്‍ അപകടം. നിരവധി പേർക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോർട്ടുകൾ .അന്തർ സംസ്ഥാന തൊഴിലാളാണ് പരിക്കേറ്റവർ. ഇവരെ രക്ഷാപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് .
ഇന്ന് രാവിലെ 11.50ഓടെയാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ് തകർന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലാണ് നോളജ് സിറ്റി പണിയുന്നത്. കാമ്പസിനുള്ളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ പദ്ധതികൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.