സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
പ്രതിരോധ പ്രവർത്തന ങ്ങളിൽ ജനങ്ങൾ ഒരുമി ച്ച് നിൽക്കണം. ആരോ ഗ്യവകുപ്പിന്റെ മുന്നറിയി പ്പുകൾ അവഗ ണിക്കരു തെന്നും ആരോ ഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീവ്രമാണ്. ഡെൽറ്റ, ഒമൈക്രോൺ വൈറസുകളാണ് വ്യാപനത്തിന് കാരണം.
ഡെൽറ്റയേ ക്കാൾ അഞ്ചോ ആറോ ഇരട്ടി ഒമൈക്രോണിന് വ്യാ പനമുണ്ടെന്നും രാഷ്ട്രീയ കക്ഷി ഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.മരുന്നുക്ഷാമമെന്നത് വ്യാജപ്രചാരണമാണ്. മോണോക്ലോ ണൽ ആന്റിബോഡി ചികിത്സ ഒമൈക്രോണിന് ഫലപ്രദമല്ല. ഒമിക്രോൺ നാച്വറൽ വാക്സിനാണെ ന്ന് പ്രചാരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്ന വർ ക്കെതിരെ കടുത്ത നടപടി സ്വീകരി ക്കും. പ്രതിരോധ പ്രവർത്തനങ്ങളി ൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പു കൾ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമൈക്രോണിന് മണവും രുചി യും നഷ്ടപ്പെടുന്ന ലക്ഷണം കുറ വാണ്. 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം.ഒമൈക്രോൺ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമൈ ക്രോൺ നിസ്സാര വൈറസാ ണെന്ന പ്രചാരണം തെറ്റാനെന്നും മന്ത്രി പറഞ്ഞു.

