കേരളത്തിൽ ഞായറാഴ്ച്ച ലോക്ക്ഡൗൺ, സ്കൂളുകൾ അടയ്ക്കും
ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾ. അടുത്ത രണ്ട് ഞായറാഴ്ച്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല കർഫ്യൂ നിലവിൽ ഏർപ്പെടുത്തില്ല. 23, 30 തിയതികളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.
രോഗവ്യാപനം കുതിച്ചു കയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. വിവാഹ-മരണ ചടങ്ങുകൾക്ക് 20 പേർ മാത്രമേ ഇനി
23, 30 തിയതികളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അമേരിക്കയിൽ ചികിത്സയിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.
ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

