എരമംഗലത്തെ ഫാര്‍മസിസ്റ്റ് നിയമനത്തിനെതിരെ എന്‍സിപി ബാലുശ്ശേരി മണ്ഡലം
എരമംഗലം പിഎച്ച്സിയില്‍ നടത്തിയ താല്ക്കാലിക നിയമനത്തിനെതിരെയാണ് പാര്‍ട്ടി രംഗത്ത് വന്നത്
ബാലുശ്ശേരി:ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ താല്കാലിക ഫാര്‍മസിസ്റ്റ് നിയമനത്തിനെതിരെ എന്‍.സി.പി. ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം.എരമംഗലം പിഎച്ച്സിയില്‍ നടത്തിയ താല്ക്കാലിക നിയമനത്തിനെതിരെയാണ് പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്.
നിയമനം ആരോഗ്യ വകുപ്പിന്റെ തീരുമാനം ലംഘിച്ചു കൊണ്ടുള്ളതാണെന്നും അത് പുന പരിശോധിക്കേണ്ടതാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.കോവിഡ് പ്രവര്‍ത്തനങ്ങളില്‍ താല്ക്കാലിക ജോലി ചെയ്തവര്‍ക്ക് ആരോഗ്യ രംഗത്തെ താല്ക്കാലിക നിയമനങ്ങളില്‍ ഉയര്‍ന്ന പരിഗണന നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഡോക്ടര്‍,നഴ്സ് തസ്തികയില്‍ ഇത് പാലിക്കുന്നുണ്ടെങ്കിലും ഫാര്‍മസിസ്റ്റ് നിമനത്തില്‍ പാലിക്കുന്നില്ല.
അത് കൊണ്ട് തന്നെ ഇവിടെ നടന്ന നിയമന നടപടി പുന പരിശോധിക്കണമെന്നാണ് എന്‍സിപി ആവശ്യപ്പെടുന്നത്.എന്‍സി.പി. മണ്ഡലം പ്രസിഡന്റ് പി. പി. രവി പ്രതിഷേധ യോഗത്തില്‍ ആദ്ധ്യക്ഷം വഹിച്ചു.കോട്ടൂര്‍ ബാലാനന്ദന്‍, പൃഥ്വീരാജ് മൊടക്കല്ലൂര്‍ എന്.പി. ബാബു, അസൈാര്‍ എമ്മച്ചം കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

