ദിലീപിന് കനത്ത തിരിച്ചടി; ഫോൺ കൈമാറണമെന്ന് ഹൈക്കോടതി
അന്വേഷണ സംഘം ആവശ്യപ്പെടുന്ന തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത ദിലീപിനുണ്ടെന്നും ഫോൺ കൈമാറണമെന്ന കാര്യത്തിൽ ആശങ്കയെന്തെന്നും കോടതി

എറണാകുളം:വധഗൂഢാലോചനക്കേസിൽ ദിലീപിന് കനത്ത തിരിച്ചടി. ദിലീപിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ആവശ്യപ്പെടുന്ന തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത ദിലീപിനുണ്ട്. ഫോൺ കൈമാറണമെന്ന കാര്യത്തിൽ ആശങ്കയെന്തെന്നും കോടതി ചോദ്യം ഉയർത്തി.
ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിജസ്ഥിതി കണ്ടെത്തേണ്ടത് അന്വേഷണസംഘത്തിൻ്റെ ചുമതലയാണെന്ന് കോടതി അറിയിച്ചു.
എന്നാൽ ആവശ്യപ്പെട്ടതെല്ലാം താൻ ഹാജരാക്കിയിട്ടുണ്ടെന്നാണ് ദിലീപിൻ്റെ മറുപടി. ഗൂഢാലോചന നടന്നെന്ന് പറയുന്ന സമയത്തെ ഫോൺ കൈമാറിയിട്ടുണ്ട്. പഴയ ഫോണല്ലാ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ദിലീപ് അറിയിച്ചു.