ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദം തുടരുന്നു
പ്രതികളുടെ പശ്ചാത്തലം കൂടി പരിഗണിച്ച് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെയും മറ്റുള്ളവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ അന്തിമവാദം ഹൈക്കോടതിയിൽ തുടരുന്നു
ദിലീപിനെതിരായ സാക്ഷിമൊഴികൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നു. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് ഡി ജി പി . പ്രതികളുടെ പശ്ചാത്തലം കൂടി പരിഗണിച്ച് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം.
സ്ഥിരതയുള്ള മൊഴികളാണ് ബാലചന്ദ്രകുമാറിൻ്റെത്. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം പ്രതികൾ ഫോൺ മാറ്റിയെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം പ്രതിഭാഗം മറുപടി നൽകും. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇടയായ സാഹചര്യം അടക്കം വിശദീകരിച്ചു കൊണ്ടുള്ള വാദമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നടത്തുന്നത്.