headerlogo
breaking

മൂന്നാറിൽ ഇന്ന് കടുവ ആക്രമണം ; നാല് പശുക്കുട്ടികളെ കൊന്നു

എസ്റ്റേറ്റ് തൊഴിലാളി കസമുത്തുവിന്റെ പശു കുട്ടികളെയാണ് ‌ കൊന്നത്

 മൂന്നാറിൽ ഇന്ന് കടുവ ആക്രമണം ; നാല് പശുക്കുട്ടികളെ കൊന്നു
avatar image

NDR News

05 Feb 2022 08:34 PM

   മൂന്നാർ : കണ്ണൻ ദേവൻ കമ്പനിയുടെ കന്നിമല എസ്റ്റേറ്റ് ലോയർ ഡിവിഷനിൽ കടുവ നാല് പശുകുട്ടികളെ കൊന്നു. മൂന്നാം നമ്പർ തോട്ടത്തിലാണ് സംഭവം . എസ്റ്റേറ്റ് തൊഴിലാളി കസമുത്തുവിന്റെ പശു കുട്ടികളെയാണ് ‌ കൊന്നത്‌. ഇന്ന് രാവിലെ കാട്ടിൽ മേയാൻ വിട്ടതായിരുന്നു. തോട്ടത്തിൽ കൊളുന്ത് നുള്ളാൻ പോയ തൊഴിലാളികളാണ് ജഡങ്ങൾ കണ്ടത്. മൂന്നാറിൽനിന്ന്‌ വനപാലക സംഘം അന്വേഷണം നടത്തി.

രണ്ടു  വർഷത്തിനിടെ  ഇവിടെ ഇരുപതോളം പശുക്കളെയാണ്‌ കടുവ കൊന്നത്‌. പകൽ തേയില തോട്ടത്തിൽ കടുവ ഇറങ്ങുന്നത് തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനെതിരെ അടിയന്തിര നടപടി ഉൾകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

 

NDR News
05 Feb 2022 08:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents