headerlogo
breaking

ദൗത്യസംഘം ബാബുവിന് അടുത്തെത്തി ;നാൽപത് മണിക്കൂറിന് ശേഷം കുടിനീരെത്തി

ആരോഗ്യ നില പരിശോധിച്ച ശേഷമാവും തുടർ പ്രവർത്തനങ്ങൾ

 ദൗത്യസംഘം ബാബുവിന് അടുത്തെത്തി ;നാൽപത് മണിക്കൂറിന് ശേഷം കുടിനീരെത്തി
avatar image

NDR News

09 Feb 2022 09:22 AM

മലമ്പുഴ: ചെറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാ ദൗത്യസംഘത്തിലെ അംഗങ്ങൾ റോപ് ഉപയോഗിച്ച് ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും അടങ്ങിയ കിറ്റ് കൈമാറി. നാൽപത് മണിക്കൂറിന് ശേഷമാണ് വെള്ളം എത്തുന്നത് . സമാന്തരമായ പാതയിലൂടെയാണ് രക്ഷാദൗത്യം ഇറങ്ങുന്നത്. മുകളിൽ നിന്നും താഴെ നിന്നും രണ്ട് സംഘങ്ങളായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കന്നത്. 

      ബാംഗ്ലൂരിൽ നിന്നെത്തിയ 23 അംഗ സംഘവും ഊട്ടി വെല്ലിംങ്ങ്ടണിൽ നിന്നുള്ള ഒൻപതംഗ സംഘവുമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. കോസ്റ്റ് ഗാർഡിൻ്റെ അത്യാധുനിക എയർക്രാഫ്റ്റ് ഉടൻ എത്തിച്ചേരും. ഡോക്ടർമാരോട് സജ്ജരാവാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

NDR News
09 Feb 2022 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents