കോട്ടയത്ത് ഇന്ന് പുലര്‍ച്ചെ കാറപകടം; രണ്ട് പേര്‍ മരിച്ചു
അപകടം ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുമ്പോള്‍

മോനിപ്പള്ളി: ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്ന സംഘം ഇന്ന് പുലര്‍ച്ചേ കോട്ടയം മോനിപ്പള്ളിയില്‍ അപകടത്തില്‍ പെട്ട്, രണ്ട് പേര്‍ മരിച്ചു. കോട്ടയം മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്(33) കുട്ടന്‍(33) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു മനോജും കുട്ടനും.
കുറവിലങ്ങാടിനു സമീപം മോനിപ്പള്ളിയില്‍ വെച്ചാണ് നിയന്ത്രണംവിട്ട കാറും ടോറസും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാറ് വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ടോറസ് ഡ്രൈവര്‍ സോമനെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വളവും തിരിവും ഏറെയുള്ള പ്രദേശമാണ് മോനിപ്പള്ളിഭാഗം. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്. കാറില്‍ ഇടിച്ചതിനു പിന്നാലെ ടോറസ് നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് പതിച്ചു