സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് കോവിഡ്; ടി.പി.ആർ. 6.73%
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍കോട് 16 എന്നിങ്ങനേയാണ് ജില്ല തിരിച്ചുളള രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആർ. 6.73%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3878 പേര്‍ രോഗമുക്തി നേടി.