ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് തായ്ലൻഡിൽ വെച്ചായിരുന്നു മരണം.

തായ്ലാൻഡ്: സ്പിൻ ഇതിഹാസവും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവുമായിരുന്ന ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തായ്ലൻഡിൽ വെച്ചായിരുന്നു മരണം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് നേട്ടങ്ങളിൽ ലോകത്തിലെ രണ്ടാം സ്ഥാരനാക്കാരനാണ് ഷെയ്ൻ വോൺ
ഓസീസിനായി 194 ഏകദിനങ്ങളിൽ 293 വിക്കറ്റും 145 ടെസ്റ്റുകളിൽ 708 വിക്കറ്റുകളും നേടിയ വോൺ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും നിന്നായി ആയിരത്തിലധികം വിക്കറ്റുകളാണ് കൊയ്തത്.