ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചു; തെളിവുമായി ക്രൈം ബ്രാഞ്ച് കോടതിയില്‍
നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്.നാലി ലെയും വിവരങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളം:വധഗൂഢാലോചനാ കേസില്‍ ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിന്റെ തെളിവുമായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍. ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്ക് നാല് ഫോണുകളും കൊറിയര്‍ അയച്ചു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കി യത്.നാലിലെയും വിവരങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരണമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഏപ്രില്‍ 15-നകം അന്വേഷണം പൂര്‍ത്തി യാക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് ഫോണുകളാണ് കോടതി യില്‍ ഹാജരാക്കിയതെന്നും ജനുവരി 29 , 30 തീയതികളിലാണ് മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ച് ഡേറ്റ വ്യാപകമായി നീക്കം ചെയ്യപ്പെട്ട തെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ലാബ് ജീവനക്കാരെ ഈ വിഷയത്തില്‍ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.