വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി ഹലീമയെയാണ് കുടുംബ വഴക്കിന്റെ പേരില്‍ കൊലപ്പെടുത്തിയത്

തൊടുപുഴ : തൊടുപുഴയില്‍ വീട്ടമ്മയെ സഹോദരിയുടെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു .തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി ഹലീമയെയാണ് കുടുംബ വഴക്കിന്റെ പേരില്‍ കൊലപ്പെടുത്തിയത്. പ്രതി ഷംസുദീന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹലീമയെ വഴിയില്‍ കാത്ത് നിന്ന് ഷംസുദ്ധീന്‍ കൊലപ്പെടുത്തുകയായിരുന്നു.
നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പ്രതി വാഴക്കുളം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.