headerlogo
breaking

വിദ്യാർത്ഥിനിയെ ചോദ്യം ചെയ്തത് തടയാൻ ശ്രമിച്ച സഹപാഠിയ്‌ക്ക് നടുറോഡിൽ കുത്തേറ്റു

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം

 വിദ്യാർത്ഥിനിയെ ചോദ്യം ചെയ്തത് തടയാൻ ശ്രമിച്ച സഹപാഠിയ്‌ക്ക് നടുറോഡിൽ കുത്തേറ്റു
avatar image

NDR News

16 Mar 2022 11:53 AM

ഇരിങ്ങാലക്കുട: കോളേജ് വിദ്യാര്‍ത്ഥിക്ക് നടുറോഡിൽ കുത്തേറ്റു. ഇന്ന് രാവിലെയോടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്ത യുവാക്കളെ ചോദ്യം ചെയുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.

      ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിനിയെയാണ് തടഞ്ഞു നിർത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥി കെ. ജെ. ടെൺസനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

     ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത് കണ്ട ടെൻസൺ വിവരം അന്വേഷിക്കാൻ എത്തുകയായിരുന്നു. തുടർന്ന് ആക്രമി സംഘം ടെൺസനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

NDR News
16 Mar 2022 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents