കൂട്ടാലിടയിൽ പട്ടാപ്പകൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
ഇരുവരും തടിമിൽ ജോലിക്കാർ
കൂട്ടാലിട : കൂട്ടാലിടയിൽ തടിമില്ലിനടുത്ത് കച്ചവട ഏജന്റായ തൊഴിലാളിയെ ഇതേ മില്ലിന് കീഴിൽ ജോലിയെടുക്കുന്ന മറ്റൊരാൾ കുത്തി പരിക്കേൽപിച്ചു. മിൽ പരിസരത്ത് ജോലി ചെയ്യുന്ന ഷാജി എന്ന നരവൻ പറമ്പത്ത് സാജിദിനെയാണ് കുത്തി പരിക്കേൽപിച്ചത്. തടിമില്ലിനടുത്ത് കച്ചവട ഏജന്റാണ് ഷാജി .
ഷാജിയെ ആക്രമിച്ച പ്രതി ചെ ങ്ങോടുമ്മൽ ഷിബു ഓടി രക്ഷപ്പെട്ടു. പിന്നീട് അവിടനല്ലൂർ ലക്ഷ്മി നാരായണ ക്ഷേത്ര കോമ്പൗണ്ടിൽ കയറി ഒളിച്ച പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന്പിടികൂടി. തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പല തവണ കുത്തേറ്റ ഷാജിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തടിമില്ലിൽ മരം കയറ്റ് ജോലിക്കാരനാണ് ഷിബു .
തികച്ചും അപ്രതീക്ഷിത മായുണ്ടായ അക്രമത്തിന്റെ കാരണം അറിവായിട്ടില്ല. ഷാജിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കൃത്യം ചെയ്തതെന്ന് പറയപ്പെടുന്നു. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ സംഭവ സ്ഥലത്ത് തടിച്ച് കൂടിയിരിക്കുകയാണ്. ആക്രമത്തിന് വ്യക്തി വൈരാഗ്യം തന്നയാണ് കാരണമെന്ന് സംശയിക്കുന്നു. അതേ സമയം പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

