ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ; ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങൾ നെട്ടോട്ടമോടുന്നു
പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ശ്രീലങ്ക ലോകബാങ്കി നോട് സഹായം തേടിയിട്ടുണ്ട്.
ശ്രീലങ്ക : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഭക്ഷണത്തിനും ഇന്ധനത്തിനുമായി നെട്ടോട്ടമോടി ജനങ്ങള്‍.അവശ്യ സാധനങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയാണ് നിലവില്‍ അനുഭവപ്പെടു ന്നത്.ഒരു കിലോ അരിയുടെ വില 500 രൂപയായി. 400 ഗ്രാം പാല്‍ പ്പൊടിക്ക് 790 രൂപയാണ് വില. മൂന്ന ദിവസത്തിനിടെ പാല്‍പ്പൊടി യുടെ വിലയില്‍ 250 രൂപയുടെ വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പഞ്ചസാരയ്ക്ക് 290 രൂപയുമായി. പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും കുറവാണ്.
പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ശ്രീലങ്ക ലോകബാങ്കിനോട് സഹായം തേടിയിട്ടുണ്ട്. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.ഭക്ഷണ പദാര്‍ത്ഥങ്ങ ളുടെ വിലവര്‍ദ്ധനവിന് പുറമെ ഇന്ധനക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. ഇന്ധന ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പവര്‍ക്കെട്ടിന്റെ സമയം കൂട്ടിയേക്കു മെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പി ക്കുന്നത്.
ഇന്ധനക്ഷാമത്തെ തുടര്‍ന്ന് കഴി ഞ്ഞ ദിവസം 5 മണിക്കൂര്‍ പവര്‍ക്കെട്ട് ഉണ്ടായിരുന്നു. ഇത് ആറര മണിക്കൂര്‍ ആക്കിയേക്കുമെ ന്നാണ് സൂചന. മണ്ണെണ്ണയ്ക്കും പെട്രോളിനുമായി മണിക്കൂറുക ളോളം നീണ്ട വരിയില്‍ നിന്ന് വലയുകയാണ് ജനങ്ങള്‍.

