കെ-റെയിൽ വിരുദ്ധ നിലപാടിന്റെ ഭാഗമായി ഗൃഹസന്ദർശനം; കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ-റെയിൽ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാർ
കെ-റെയിൽ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുനൽകുമെന്നും പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്.

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയിൽ വിരുദ്ധ നിലപാടിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തിയ
കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ-റെയിൽ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാർ. സിപിഎം കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിലാണ് കേന്ദ്രമന്ത്രി ഉൾപ്പെട്ട ബിജെപി സംഘത്തിന് നേരേ വീട്ടുകാർ പ്രതിഷേധിച്ചത്. കെ റെയിൽ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച രാവിലെയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഉൾപ്പെട്ട സംഘം സന്ദർശനം നടത്തിയത്. കഴക്കൂട്ടം വാർഡ് കൗൺസിലറുടെ വീട്ടിൽ മന്ത്രി എത്തുമ്പോൾ കൗൺസിലറുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കെ-റെയിൽ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുനൽകുമെന്നും പദ്ധതി നടപ്പാക്കണമെന്നുമായിരുന്ന നിലപാട്. അവർ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.
അതേസമയം സിപിഎമ്മിന്റെ ആസൂത്രണമാണ് പ്രതിഷേധമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.