വിലക്ക് ലംഘിച്ച് കെ.വി തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്
ഇന്ന് വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കും. ഇന്ന് വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്.
സി.പി.എം സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണ്. കേന്ദ്ര സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.
സി.പി.ഐ എം സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന കെ പി സി സി വിലക്ക് ലംഘിച്ചാണ് കെ വി യുടെ ഈ തീരുമാനം. പാർട്ടി തീരുമാനം ലംഘിച്ചാൽ പാർട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും അറിയിച്ചിരുന്നു.