പാലാരിവട്ടത്ത് കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ
അമ്മയേയും മകളെയും മരുമകനേയും ആണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. അമ്മയും മകളും മകളുടെ ഭര്‍ത്താവുമാണ് വീട്ടില്‍ മരിച്ചനിലയില്‍ ഉള്ളത്. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, രജിത, പ്രശാന്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ തൂങ്ങിയും രജിത വിഷം ഉള്ളില്‍ ചെന്നുമാണ് മരിച്ചനിലയില്യമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മരണവിവരം രജിതയുടെ മക്കളാണ് ആ അയല്‍ വാസിയെ ഫോണില്‍ വിളിച്ചറിയിച്ചത്. രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കു കയായിരുന്നു.
ഫ്ളോർ മിൽ നടത്തി വരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.