headerlogo
breaking

സുബൈർ വധം; കൊലയാളികൾ എത്തിയത് രണ്ട് കാറുകളിൽ

കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന്എസ്ഡിപിഐ ആരോപിച്ചു.

 സുബൈർ വധം; കൊലയാളികൾ എത്തിയത്  രണ്ട് കാറുകളിൽ
avatar image

NDR news

15 Apr 2022 05:15 PM

പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്താൻ  കൊലയാളി സംഘം എത്തിയത്  രണ്ട് കാറുകളിൽ .  ഇയോൺ, വാഗനർ കാറുകളിലെത്തിയ കൊലയാളികൾ  കൊലയ്ക്ക് ശേഷം  വാഗനറിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയോൺ കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

           കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന്എസ്ഡിപിഐ ആരോപിച്ചു. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടർച്ചയാണോ ഈ സംഭവം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

     ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച പള്ളിയിലെ നമസ്കാരം കഴിഞ്ഞ് ബൈക്കിൽ
മടങ്ങുകയായിരുന്നു കുത്തിയതോട് സ്വദേശി സുബൈറും പിതാവ് അബൂബക്കറും. ഇതിനിടെയാണ് കാറിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവിന് ബൈക്കിൽ നിന്നു വീണ് പരുക്കേറ്റിട്ടുണ്ട്.

         ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ  
എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NDR news
15 Apr 2022 05:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents