headerlogo
breaking

വീണ്ടും സ്വർണവേട്ട; കരിപ്പൂരിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചെടുത്തു

ഒന്നര കോടിയുടെ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. കാരിയര്‍ മാര്‍ അടക്കം പത്ത് പേരെ പൊലീസ് കസ്റ്റഡി യില്‍ എടുത്തു.

 വീണ്ടും സ്വർണവേട്ട; കരിപ്പൂരിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചെടുത്തു
avatar image

NDR News

16 Apr 2022 12:45 PM

   കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവള ത്തില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കോടിയുടെ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. കാരിയര്‍മാര്‍ അടക്കം പത്ത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

   ശരീര ത്തിന്റെ രഹസ്യഭാഗത്ത് ഒളിച്ച കടത്തിയ 2.67 കിലോ സ്വര്‍ണ്ണ മാണ് പിടിച്ചെടുത്തത്. കാരിയര്‍ മാരെ കൂട്ടിക്കൊണ്ടു പോകാനായി എത്തിച്ച മൂന്ന് കാറുകളും പിടികൂടി യിട്ടുണ്ട്.കരി പ്പൂരില്‍ മാത്രം കഴിഞ്ഞ ഒന്നര മാസ ത്തിനിടയില്‍ 12 കിലോ സ്വര്‍ണ്ണമാണ് ഇത്തര ത്തില്‍ പിടിച്ചെടുത്തത്. 13ാം തവണയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്നവരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം കണ്ടെത്തുന്നത്.

  കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോ ധന കഴിഞ്ഞ് ഇറങ്ങിയ രണ്ട് യാത്ര ക്കാരില്‍ നിന്നായി ഒരു കോടി യോളം വരുന്ന സ്വര്‍ണം പിടിച്ചി രുന്നു. രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരാണ് പിടിയിലായത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാ യിരുന്നു സ്വര്‍ണ മിശ്രിതം.കസ്റ്റംസ് പരിശോ ധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എത്തിയ കാഞ്ഞ ങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജ യില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയായ ഇ കെ ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടി ആസിഫലി എന്നിവരാണ് കസ്റ്റഡിയിലുള്ള കാരിയര്‍മാര്‍.

 

NDR News
16 Apr 2022 12:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents