വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു
ഒരു കുട്ടിയെ രക്ഷപ്പെടുത്തി
വിലങ്ങാട് : ഒഴുക്കിൽ പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. വിലങ്ങാട് പുഴയിലാണ് അപകടം. ഹൃദ്വിൻ (22), ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെയാണ് രക്ഷപ്പെടുത്തിയത്.
കൂവ്വത്തോട്ട് പേപ്പച്ചന്‍ മെര്‍ലിന്റെ മകനാണ് ഹൃദ്വിൻ. ആലപ്പാട്ട് സാബുവിന്റെ മകളാണ് ആഷ്മിന്‍. മരിച്ചവര്‍ രണ്ടുപേരും ബന്ധുക്കളാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
വിലങ്ങാട് ഉരുട്ടി കൂടല്ലൂർ കയത്തിലാണ് അപകടമുണ്ടായത്. ഈസ്റ്റർ ആഘോഷിക്കാനായി ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു ഹൃദ്വിൻ.

