headerlogo
breaking

സംസ്ഥാനത്ത് ബസ്, ഓട്ടോ,ടാക്സി നിരക്ക് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം

മെയ് ഒന്ന് മുതലാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നത്.

 സംസ്ഥാനത്ത് ബസ്, ഓട്ടോ,ടാക്സി നിരക്ക് വർധനയ്ക്ക്  മന്ത്രിസഭ അംഗീകാരം
avatar image

NDR news

20 Apr 2022 12:09 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ,ടാക്സി നിരക്കുകൾ വർധിപ്പിച്ചു. നിർക്ക് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.ബസ് മിനിമം ചാർജ് എട്ടിൽ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ൽ നിന്ന് 30 രൂപയായി ഉയർത്തി.

     1500 സിസിക്ക് മുകളിൽ ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയിൽ നിന്ന് 225 രൂപയാക്കി. മെയ് ഒന്ന് മുതലാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നത്.

         മാർച്ച് 30ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ബസ് ചാർജ് വർധന സംബന്ധിച്ച് തീരുമാനമായിരുന്നെങ്കിലും  ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. മന്ത്രിസഭ  പരിഗണിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ നിർദേശം. ഇതനുസരിച്ചാണ് നിരക്ക് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

NDR news
20 Apr 2022 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents