വളയത്ത് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി
കോഴിക്കോട് ബീച്ചിൽ നിന്നാണ് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വളയം: അർദ്ധരാത്രിയിൽ വളയത്ത് നിന്ന് വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരൻ മുഹമ്മദ് ഷാദിലിനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷാദിലുമായി പൊലീസ് വളയത്തേക്ക് തിരിച്ചു.
വളയം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസിൽ പഠിക്കുന്ന വളയം ചെക്കേറ്റക്കടുത്തെ നാമത്ത് മീത്തൽ നാസറിന്റെ മകൻ മുഹമ്മദ് ഷാദിനെയാണ് രണ്ട് ദിവസം മുമ്പ് കാണാതായത്. ഇന്ന് വൈകിട്ട് കുട്ടി ഉമ്മയെ ഫോണിൽ വിളിച്ച് താൻ കോഴിക്കോട് ബീച്ചിൽ ഉണ്ടെന്നും വിശക്കുന്നതായും പറഞ്ഞു. ഈ വിവരം ബന്ധുക്കൾ പൊലീസിന് കൈമാറി. ബീച്ചിൽ പട്രോളിംഗ് നടത്തുന്ന പൊലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്.