തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്
ഉമയെ സ്ഥാനാർത്ഥിയാക്കാനുളള കെ പി സി സി തീരുമാനത്തിന് ഹൈക്കമാന്റ് അംഗീകാരം.

തിരുവനന്തപുരം: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം എൽ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തീരുമാനിച്ചു. ഉമയെ സ്ഥാനാർത്ഥിയാക്കാനുളള കെ പി സി സി തീരുമാനത്തിന് ഹൈക്കമാന്റ് അംഗീകാരം ലഭിച്ചു
തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.സ്ഥാനാർത്ഥിയായി പരിഗണനയിൽ വന്നത് ഒരു പേര് മാത്രമായിരുന്നെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയിൽ ജയിച്ചത്.
മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണൽ നടക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പ്രതിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക.