headerlogo
breaking

തൃക്കാക്കരയിൽ ഇടതിനു വേണ്ടി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ വി നിലപാട് വ്യക്തമാക്കിയത്.

 തൃക്കാക്കരയിൽ  ഇടതിനു വേണ്ടി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്
avatar image

NDR News

11 May 2022 12:13 PM

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഡോ. ജോ ജോസഫിന് വേണ്ടിയാകും കെവി തോമസ് ഇറങ്ങുക. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ വി നിലപാട് വ്യക്തമാക്കിയത്. 

  താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം.

     തൃക്കാക്കരയെ മാത്രമല്ല കേരളത്തെയൊന്നാകെയാണ് താൻ കാണുന്നത്. കേരളത്തിൽ വികസന രാഷ്ട്രീയത്തെ മുൻനിർത്തിയാണ് തന്റെ നിലപാടെന്നും കെവി തോമസ് പറഞ്ഞു.അതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ പുറത്താക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

NDR News
11 May 2022 12:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents