യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അന്തരിച്ചു
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്

ദുബായ് : യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ (73)അന്തരിച്ചു . യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഇദ്ദേഹം. പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിൽ നാൽപത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
2004 നവംബർ 3നാണ് ഷെയ്‌ഖ് ഖലീഫ യുഎഇയുടെ പ്രസിഡന്റായത്. എമിറൈറ്റ്‌സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ് ഇദ്ദേഹം . പ്രസിഡന്റ് ആയതിനാൽ തന്നെ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനുമായിരുന്നു.1971ൽ യുഎഇ രൂപീകരിക്കുമ്പോൾ ഉപപ്രധാനമന്ത്രിയായി.
ഷെയ്‌ഖ് ഖലീഫയുടെ മരണത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.