വിസ്മയ കേസ്; പ്രതിക്ക് പത്തു വർഷം കഠിന തടവും 1255000 രൂപ പിഴയും
വിവിധ വകുപ്പുകളിലായി 27 വർഷം തടവ്

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം തടവും 1255000 രൂപ പിഴയും. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. കോടതിയിൽ ദീർഘ നേരം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്.
ഏഴ് വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയത്. സ്ത്രീധന പീഡന നിരോധന നിയമം പ്രകാരം 304ബി പ്രകാരം 10 വർഷം തടവാണ് വിധിച്ചത്. 306 പ്രകാരം ആറ് വർഷം തടവും 2 ലക്ഷം രൂപയും പിഴ ഈടാക്കിയില്ലെങ്കിൽ ആറ്മാസം അധിക തടവും അനുഭവിക്കണം. 498 വകുപ്പ് പ്രകാരം 2 വർഷം തടവും 50000 രൂപയും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പരമാവധി ശിക്ഷയായ 10 വർഷം കഠിന തടവാണ് പ്രതി അനുഭവിക്കേണ്ടത്.