സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടി രേവതി, ബിജു മേനോൻ ജോജു മികച്ച നടന്മാർ
ആവാസവ്യൂഹമാണ് മികച്ച ചിത്രം . ജനപ്രിയ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു.

തിരുവനന്തപുരം: അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. 'ആർക്കറിയാം'എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോർജും മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് 'ആവാസവ്യൂഹമാണ് മികച്ച ചിത്രം . ജനപ്രിയ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു.