സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കിലും വനിതകൾ
ശ്രുതി ശര്‍മയ്ക്ക് ഒന്നാം റാങ്ക്

ഡൽഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റാങ്ക് ലിസ്റ്റിൽ ആദ്യ 4 റാങ്കുകളും വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മ ഒന്നാം റാങ്ക് കരസ്ഥമാക്കി. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ലഭിച്ചു. ഗാമിനി സിംഗ്ലയ്ക്കു മൂന്നും ഐശ്വര്യ വർമയ്ക്ക് നാലും റാങ്കുകൾ ലഭിച്ചു.
ആദ്യ പത്തു റാങ്കുകളിൽ മലയാളി സാന്നിധ്യമില്ല. ആദ്യ നൂറില്‍ ഒന്‍പതു മലയാളികളുണ്ട്. 21-ാം റാങ്ക് നേടിയ മലയാളിയായ ദിലീപ് കെ. കൈനിക്കരയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആകെ 685 ഉദ്യോഗാര്‍ഥികൾ യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചു.
ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിന (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു-76 എന്നിവരാണ് ഉയർന്ന റാങ്കുകൾ നേടിയ മലയാളികൾ.