തൃക്കാക്കരയില്‍ ആത്മവിശ്വാസം കൂടിയെന്ന് വി ഡി സതീശന്‍ ; ഭൂരിപക്ഷം പിടി തോമസിനെക്കാൾ കൂടുതൽ ലഭിക്കും
നാളെയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴു താന്‍ പോളിങ്ബൂത്തു കളിലേക്ക് എത്തുന്നത്.

തൃക്കാക്കര : തൃക്കാക്കര ഉപതിര ഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസി ന്റെ ആത്മ വിശ്വാസം കൂട്ടുന്നതായി രുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ വോട്ട് കൂടുമെന്നും പി.ടി തോമസിനേ ക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കു മെന്നാണ് പ്രതീക്ഷ. സിപിഎമ്മിന്റെ കള്ളവോട്ട് നടത്താനുള്ള ശ്രമത്തെ എല്ലാ ശക്തിയുമെടുത്ത് തടയുമെ ന്നും അദ്ദേഹം പറഞ്ഞു.കള്ളവോട്ടി ന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നാളെയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോളിങ്ബൂത്തുകളിലേക്ക് എത്തുന്നത്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. പാലാരിവട്ടം ജംഗ്ഷനിലായിരുന്നു മൂന്നുമുന്നണി കളുടെയും കൊട്ടിക്കലാശം. നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കു ന്നത്. പരമാവധി 20000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമാ തോമസിന് യുഡിഎഫ് പ്രതീക്ഷിക്കു ന്നത്. എന്നാല്‍ ബൂത്ത് അടിസ്ഥാന ത്തിലെ കണക്കുകള്‍ പരിശോധി ക്കുമ്പോള്‍ അട്ടിമറി വിജയം ഉറപ്പാണ് എന്നാണ് എല്‍ഡിഎഫ് പറയുന്നത്. പി സി ജോര്‍ജ് വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് എന്‍ഡിഎ വിലയിരുത്തല്‍.