തിക്കോടി - നന്തി ദേശീയ പാതയിൽ രണ്ടിടത്ത് വാഹനാപകടം
ഗതാഗത തടസ്സം രൂക്ഷം

കൊയിലാണ്ടി: തിക്കോടി - നന്തി ദേശീയപാതയിൽ രണ്ടിടത്ത് വാഹനാകമുണ്ടായി. ഇരുപതാംമൈലിലും പാലൂർ പള്ളിക്ക് സമീപവുമാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഏറെക്കുറേ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾ ആനക്കുളം വഴി പോകാനാണ് നിർദ്ദേശം.