headerlogo
breaking

തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

സ്കൂൾ ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.

 തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
avatar image

NDR News

02 Jun 2022 12:22 PM

തൃശൂർ: വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ  വിദ്യാർത്ഥിക്കാണ്  സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) ഉടൻ തന്നെ  താലൂക്ക് ആശുപത്രിയിലെത്തിച്ചു.  പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപതി അധികൃതർ അറിയിച്ചു. 

     വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഈ സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആനപ്പറമ്പ് സ്കൂളിലേക്ക് താത്ക്കാലികമായി ക്ലാസുകൾ മാറ്റിയിരുന്നു.പാമ്പിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ അടിച്ചുകൊന്നു. കുട്ടിയെ കടിച്ചത് അണലിയെന്ന് തിരിച്ചറിഞ്ഞു.

NDR News
02 Jun 2022 12:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents