headerlogo
breaking

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ. വി. തോമസ്

 കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്
avatar image

NDR News

03 Jun 2022 12:28 PM

തൃക്കാക്കര: കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്. പരാജയം പൂർണ്ണമായി അംഗീകരിക്കുന്നു. പാർട്ടി എൽപ്പിച്ച ജോലി കഴിവിൻ്റെ പരമാവധി ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമാ തോമസിനെ അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ തോൽവിയാണുണ്ടായതെന്നും എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.

       കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി' യെന്ന് എം. എം. മണി എംഎൽഎ പ്രതികരിച്ചു. തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കെ. വി. തോമസ്. ഉമാ തോമസിനെ അഭിനന്ദിച്ച അദ്ദേഹം താന്‍ എന്നും വികസനത്തിനൊപ്പമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

       തൃക്കാക്കരയിലെ പരാജയം സമ്മതിക്കുന്നതായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. ഫലം അപ്രതീക്ഷിതവും അവിശ്വസനീയവുമാണെന്നും പരാജയത്തിൻ്റെ കാരണത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NDR News
03 Jun 2022 12:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents