തൃക്കാക്കര; യുഡിഎഫിന് 8231 വോട്ടിൻ്റെ ലീഡ്
മൂന്നാം റൗണ്ടിലും മികച്ച ലീഡ് നിലനിർത്തി ഉമാ തോമസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന് 8231 വോട്ടുകളുടെ ലീഡ്. മൂന്ന് റൗണ്ടുകളിലെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. യുഡിഎഫ് 22609, എൽഡിഎഫ് 14378, എൻഡിഎ 4846 എന്നിങ്ങനെയാണ് വോട്ടുകളുടെ എണ്ണം. എൻഡിഎയ്ക്ക് നിലവിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ തന്നെ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. ഇതുവരെ ഒരു ഘട്ടത്തിൽ പോലും ഉമാ തോമസ് പിന്തള്ളപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. പി. ടി. തോമസിന് ലഭിച്ചതി നേക്കാൾ ഉയർന്ന ലീഡ് ആണ് ഉമാ തോമസ് കാഴ്ചവെച്ചത്. ആദ്യ ഘട്ടത്തിൽ യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
യുഡിഎഫ് ക്യാമ്പുകളിൽ ഇതിനകം തന്നെ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. പോളിംഗ് കുറഞ്ഞ സാഹചര്യത്തിലും വലിയ ലീഡ് ആണ് യുഡിഎഫ് നിലനിർത്തുന്നത്.