തൃക്കാക്കര; ആദ്യ റൗണ്ടിൽ ലീഡുറപ്പിച്ച് ഉമതോമസ്
യുഡിഎഫിന് 2223 വോട്ടിന്റെ ലീഡ്

തൃക്കാക്കര : രണ്ടാം റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമികുമ്പോൾ 2223 വോട്ടിന്റെ ലീഡാണ് ഉയർത്തുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ യു ഡി എഫ് 597 വോട്ടിന്റെ ലീഡ് ആയിരുന്നു. 21 ബൂത്തുകളിലും യുഡിഎഫ് ലീഡ് നിലനിർത്തുന്നു.
യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ യു ഡി എഫ് 1887 വോട്ടും, എൽഡിഎഫ് 1290 വോട്ടും എൻ ഡി എ 420 വോട്ടുകളുമാണ് നേടിയത്. കനത്ത പോരാട്ടം നടന്ന തൃക്കാക്കരയിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്.