headerlogo
breaking

സെെനിക നിയമനം നാല് വര്‍ഷേത്തക്ക് ;റിക്രൂട്ട്‌മെന്റ് നയത്തിൽ പുത്തൻ പദ്ധതി

സ്ഥിര നിയമനം നടത്തു മ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറി കടക്കാനാണ് കേന്ദ്ര ത്തിന്റെ പുതിയ നീക്കം.

 സെെനിക നിയമനം നാല് വര്‍ഷേത്തക്ക്  ;റിക്രൂട്ട്‌മെന്റ് നയത്തിൽ പുത്തൻ പദ്ധതി
avatar image

NDR News

14 Jun 2022 05:56 PM

ന്യൂ ഡൽഹി : സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാ പിച്ച് കേന്ദ്ര സർക്കാർ. അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഇടക്കാല സേവന മാതൃകയിൽ നാലു  വർഷത്തേയ്ക്കാണ് സൈനി കരെ നിയമിക്കുക. നിലവിലെ വ്യവസ്ഥയനുസരിച്ച് 15 വർഷമോ അതിലധികമോ ആണ് സേവന കാലം. ഈ വ്യവസ്ഥയാണ് അടിമുടി പരിഷ്‌കരിച്ചിട്ടുള്ളത്.പുതിയ പദ്ധതി പ്രകാരം 17.5 വയസിനും 21 വയസി നും ഇടയി ലുളള 45,000 ഓളം പേർക്ക് നാലു വർഷത്തേക്ക് സർവീസിൽ പ്രവേശിക്കാം.

  നാല് വർഷത്തേക്ക് നിയമിക്കുന്ന സെെനികർ അഗ്നിവീർ എന്നറിയ പ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വർഷത്തിന്‌ ശേഷം പിരിഞ്ഞു പോകാം. മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.

  സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വർഷ നിയമനം. ഈ കാലയളവിൽ 30,000 മുതൽ 40,000 വരെ ശമ്പള വും സൈനികർക്ക് ലഭിക്കും. ആരോഗ്യ ഇൻഷൂറൻസ് അടക്ക മുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.

  അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകു മെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളി ലേക്ക് നിയമനമുണ്ടാവും. 45,000 പേരെയാണ് നാല് വർഷ സേവന ത്തിനായി റിക്രൂട്ട് ചെയ്യുക. അഗ്നി വീർ സേനാംഗങ്ങളായി പെൺകുട്ടി കൾക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ അറിയിച്ചു. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം.

NDR News
14 Jun 2022 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents