ഇന്ന് തോറ്റാൽ നാണക്കേടിന്റെ റെക്കോഡ്; മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ടോസ് ഭാഗ്യം ലഭിച്ചില്ല
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പബാവുമ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

വിശാഖപട്ടണം:ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമ ഇന്ത്യയെ ബാറ്റിംഗിന് അ യക്കുകയായിരുന്നു. രണ്ട് ടീമു കളിലും മാറ്റങ്ങൾ ഒന്നുമില്ല,
ഇന്ന് തോറ്റാൽ ഇന്ത്യക്ക് നാട്ടിൽ ഒരുപാട് നാളുകൾക്ക് ശേഷം പരമ്പര നഷ്ടമാകും. അതിനാൽ ജയം മാത്രമാണ് ടീമിന് ലക്‌ഷ്യം.ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ജയിച്ച ആത്മ വിശ്വാസത്തിലാണ് സന്ദര്‍ശകരുടെ വരവ്. ഡല്‍ഹിയില്‍ 211 എന്ന വലിയ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. രണ്ടാം മത്സരത്തിൽ ചതിച്ചത് ബാറ്റ്‌സ്മാന്മാരാണ്. പൊരുതാനുള്ള സ്കോർ പോലും ഇല്ലായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിർണായകമാ യിരിക്കും.