കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വയോധികൻ മരിച്ച നിലയിൽ
അറുപത് വയസിലധികം പ്രായം വരുന്ന വയോധികനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് ഇന്ന് രാവിലെ എട്ടരയോടെ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
60 വയസ്സിലധികം പ്രായം തോന്നുന്ന പുരുഷനെയാണ് കണ്ടെത്തിയത്. സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംശയം തോന്നിയ യാത്രക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.