headerlogo
breaking

പതിനഞ്ച് കാരനെ പീഡിപ്പിച്ച പൂനത്ത് സ്വദേശിക്ക് 10 വർഷം കഠിന തടവ്

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം

 പതിനഞ്ച് കാരനെ പീഡിപ്പിച്ച പൂനത്ത് സ്വദേശിക്ക് 10 വർഷം കഠിന തടവ്
avatar image

NDR News

22 Jun 2022 08:14 PM

കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പൂനത്ത് സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
      2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇൻസ്ട്രുമെന്റ് ബോക്സ് എടുക്കാൻ സുഹൃത്തിന്റെ കൂടെ കുട്ടിയുടെ അച്ഛന്റെ വീട്ടിൽ പോയ സമയത്ത് കുട്ടിയെ പിന്തുടർന്നു വന്ന പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.സ്കൂളിൽ നിന്ന് കൗൺസിലിങ്ങിന് അയച്ചപ്പോളാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. നേരത്തെ കുട്ടിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി.ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സബ് ഇൻസ്പെക്ടർ സായൂജ് കുമാർ എ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.

NDR News
22 Jun 2022 08:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents