പയ്യോളി വില്ലേജ് ഓഫീസിലും ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിലും ഒരേ സമയം വിജിലൻസ് റെയ്ഡ്
വില്ലേജ് അസിസ്റ്റൻ്റ് ടികെ. മണിപ്രസാദിൻ്റെ വീട്ടിലാണ് റെയ്ഡ്
പയ്യോളി: പയ്യോളി വില്ലേജ് ഓഫീസിലും ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ്. കോഴിക്കോട് വിജിലൻസിന്റെ നേതൃത്വത്തിലാണ് പയ്യോളി- പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിലും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ടി. കെ. മണിപ്രസാദിന്റെ വീട്ടിലും ഒരേസമയം റെയ്ഡ് നടത്തുന്നത്.
കോഴിക്കോട് വിജിലൻസ് എസ്പി പ്രിൻസ് എബ്രഹാം, ഡിവൈഎസ്പി ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് രണ്ടിടത്തും റെയ്ഡ് ആരംഭിച്ചത്. വില്ലേജ് ഓഫീസിൽ എത്തിയ സംഘം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.

