മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ. കെ. ശൈലജ എംഎല്‍എ
അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മാഗ്‌സസെ ഫൗണ്ടേഷന് കത്തയച്ചു

തിരുവനന്തപുരം: മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ എംഎല്‍എ. അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ശൈലജ മാഗ്‌സസെ ഫൗണ്ടേഷന് കത്തയച്ചു.
നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. എന്നാൽ ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് നിര്‍വഹിച്ചതെന്നും നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് നിലപാട്.
അതേസമയം, സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് പുരസ്കാരം തിരസ്കരിച്ചതെന്നും പറയപ്പെടുന്നു. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിൻ്റെയോ ശൈലജയുടെയോ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.