പൂനൂർ പുഴയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം കട്ടിപ്പാറ ചമൽ സ്വദേശി കരീമിന്റേത്

പൂനൂർ: പൂനൂർ പുഴയിൽ വൃദ്ധൻ മരിച്ച നിലയിൽ. കട്ടിപ്പാറ ചമൽ സ്വദേശി അബ്ദുൽ കരീമിന്റെ മൃതദേഹമാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.70 വയസ്സായിരുന്നു അംഗ പരിമിതനായിരുന്ന കരീം പുഴയിലേക്ക് കാലിൽ വഴുതി വീണതാണെന്നാണ് സംശയിക്കുന്നു. അബ്ദുൽ കരീം ഉപയോഗിച്ച വാഹനം പുഴയുടെ സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്.
പൂനൂർ പുഴയിൽ എരഞ്ഞോളി ഭാഗത്താണ് അജ്ഞാത മൃതദേഹം കാലത്ത് മുതൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാലത്ത് നടക്കാൻ ഇറങ്ങിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മരിച്ചത് കട്ടിപ്പാറ സ്വദേശിയായ വൃദ്ധനാണെന്ന് മനസിലായത്. പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനയച്ചു.