headerlogo
breaking

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം കണ്ണൂർ സ്വദേശിയുടേത്

ഇന്ന് രാവിലെയാണ് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം മൃതദേഹം കണ്ടെത്തിയത്

 മൂരാട് റെയില്‍വെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം കണ്ണൂർ സ്വദേശിയുടേത്
avatar image

NDR News

13 Sep 2022 01:08 PM

വടകര: മൂരാട് റെയില്‍വെ ഗേറ്റിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കണ്ണൂര്‍ കാപ്പുമ്മല്‍ എരുവട്ടി സ്വദേശി സിറാജ് അഹമ്മദി(39)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് 20 മീറ്റർ വടക്കു ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്.

       ഇന്നലെ രാത്രി 11 മണിയോടെ കണ്ണൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് പോവുകയായിരുന്നു ഇയാള്‍. ട്രെയിനില്‍ നിന്ന് ഒരാൾ വീണിട്ടുണ്ടെന്ന ഫോണ്‍ കോള്‍ വടകര പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ എക്സ്പ്രസിൻ്റെ ഇടതു ഭാഗത്തെ ഡോറിൽ ഇരുന്ന ആൾ മൂരാട് പാലത്തിനും പയ്യോളിക്കും ഇടയിലായി താഴെ വീണെന്നാണ് വിവരം ലഭിച്ചത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

       തുടർന്ന് ഇന്ന് രാവിലെയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കതിരൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്.

NDR News
13 Sep 2022 01:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents