ബാലുശ്ശേരിയിലും പരിസരങ്ങളിലും വീണ്ടും ലഹരി വേട്ട
എംഡിഎംഎയുമായി മൂന്നുപേരും കഞ്ചാവുമായി യുവാവും പിടിയിൽ

ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിൽ വൻ ലഹരി വേട്ട . ബാലുശ്ശേരിയിലെ എംഡിഎംഎ വിതരണക്കാരായ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23) ബാലുശ്ശേരി ഉപ്പേരി ജിഷ്ണു (22) ബാലുശ്ശേരി യിലെ തന്നെ അതുൽ (23) എന്നിവരെയാണ് മയക്കു മരുന്നുമായി ബ്ലോക്ക് റോഡ് സർവീസ് സ്റ്റേഷന് സമീപം ബാലുശ്ശേരി സംഘവും അറസ്റ്റ് ചെയ്തത്. ബൈക്കിൽ കഞ്ചാവുമായി എത്തിയ പനങ്ങാട് മണവയൽ സ്വദേശി ബൈജു വിനെയാണ് വട്ടോളി കിനാലുർ റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പോലീസ് പിടികൂടിയത്.
.ബാലുശ്ശേരി മേഖലയിൽ കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയിൽ വൻ ലഹരി മരുന്ന് വേട്ടകളാണ് നടന്നത്. എംഡി എം എ പിടികൂടിയ സംഭവത്തിൽ പ്രതികളിൽ നിന്ന് 0.20 ഗ്രാം എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്. ബാലുശ്ശേരി മേഖലയിൽ എംഡിഎംഎ വിതരണം ചെയ്യുന്ന പ്രധാന വ്യക്തികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ബാലുശ്ശേരി വട്ടോളി കിനാലൂർ പ്രദേശങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ബൈജുവും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രതിയായിരുന്നു.
ചെറിയ പാക്കറ്റുകളിലാക്കി സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുകയാണ് ബൈജുവിന്റെ രീതി. മയക്കു മരുന്നുമായി ബന്ധപ്പെട്ട മറ്റൊരു കേസും ബൈജുവിന്റെ പേരിൽ ഉണ്ടായിരുന്നു. ബൈജുവിനെ അറസ്റ്റ് ചെയ്ത ശേഷം തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അഡീഷണൽ എസ്ഐ സുരേഷ് ബാബു എസ്പിഒ ബൈജു എന്നിവർ അടങ്ങിയ സംഘമാണ് എംഡിഎംഎ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ് ഐ പി.റഫീഖ്,മുഹമ്മദ് പുതുശ്ശേരി സിപിഒ അബ്ദുൽ കരീം, സിപിഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കഞ്ചാവ് പ്രതിയായ ബൈജുവിന് പിടികൂടിയത്. കഴിഞ്ഞ ഒമ്പതാം തീയതി കിനാലൂർ പൂളക്കണ്ടിയിൽ വച്ച് കാറിൽ മയക്കു മരുന്നുമായി യുവാക്കളെയും കഴിഞ്ഞ പത്തിന് കോക്കല്ലൂർ പാറക്കുഴിയിലെ വീട്ടുപറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കളെയും ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.