അണ്ടോണയിൽ നിന്നും കാണാതായ എട്ട് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
സമീപത്തെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

താമരശ്ശേരി: അണ്ടോണയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീ(അനു)ന്റെ മൃതദേഹമാണ് സമീപത്തെ പുഴയിൽ നിന്നും കണ്ടെത്തിയത്. കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അമീൻ.
മുക്കത്ത് നിന്ന് ഫയർഫോഴ്സും ഇന്ന് രാവിലെ റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും സംയുക്തമായി സമീപത്തെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കുട്ടിയെ കാണാതായത്. താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസും, ഡോഗ് സ്ക്വാഡും മറ്റു സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.